തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ ഉന്തും തള്ളും; മേയര്‍ക്ക് പരുക്ക്

Posted on: November 18, 2017 2:26 pm | Last updated: November 18, 2017 at 5:29 pm
SHARE

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി. സിപിഎം – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മേയര്‍ പ്രശാന്തിന് പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭാ പരിധിയില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഉന്തുംതള്ളിലും കലാശിച്ചത്.

ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്ന വിഷയത്തില്‍ ബിജെപി കൗണ്‍സിലര്‍ അവതരിപ്പിച്ച പ്രമേയത്തെ സിപിഎം എതിര്‍ത്തതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയില്‍ എത്തുകയായിരുന്നു. ഇതോടെ മേയറെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. യോഗത്തിന് ശേഷം മേയര്‍ പുറത്തുവരുമ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ അദ്ദേഹത്തിന് എതിരെ തിരിയുകയായിരുന്നു. ഇതിനിടെ മേയറെ കാലില്‍ വലിച്ച് താഴെയിടാന്‍ ശ്രമിച്ചുവെന്ന് സിപിഎം ആരോപിച്ചു.