ലാവലിന്‍ കേസില്‍ 90 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവില്ലെന്ന് സിബിഐ

Posted on: November 18, 2017 2:01 pm | Last updated: November 19, 2017 at 12:10 pm
SHARE

ന്യൂഡല്‍ഹി:വിധി വന്ന് 90 ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്ന ചട്ടം നില്‍കെ ലാവലിന്‍ കേസില്‍ 90 ദിവസത്തിനകം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാവില്ലെന്നു സിബിഐ. എന്നാല്‍ വൈകിയാണെങ്കിലും അപ്പീല്‍ നല്‍കുമെന്നും എന്തുകൊണ്ടാണ് വൈകുന്നതെന്ന കാരണം വിശദീകരിച്ചു പ്രത്യേക പത്രികയും നല്‍കുമെന്നും സിബിഐ അറിയിച്ചു. ഈ മാസം 21നാണ് 90 ദിവസം പൂര്‍ത്തിയാകുന്നത്.

2017 ഓഗസ്റ്റ് 23നാണു പിണറായി വിജയന്‍ അടക്കം പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിക്കൊണ്ടു ഹൈക്കോടതി ഉത്തരവിട്ടത്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അടക്കം മൂന്നുപേര്‍ മാത്രമാണ് ഇനി പ്രതിസ്ഥാനത്ത് അവശേഷിക്കുന്നത്. ഈ വിധിക്കെതിരെയാണു സിബിഐ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നത്.

കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികളില്‍ ഒരാള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here