പൊലീസിന് വിനയം വേണം; കര്‍ത്തവ്യ നിര്‍വഹണത്തില്‍ കാര്‍ക്കശ്യവും: പിണറായി വിജയന്‍

Posted on: November 18, 2017 12:15 pm | Last updated: November 19, 2017 at 11:07 am
SHARE

തിരുവനന്തപുരം: കേരളാ പൊലീസിന് ഉപദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊലീസ് ഏറെ വിനയത്തോടെ പെരുമാറണം എന്നാല്‍, കര്‍ത്തവ്യ നിര്‍വഹണത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാത്രമല്ല, ആരുടേയും അന്തസിനെ ഹനിക്കാനോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പാടില്ലെന്നും, പൊലീസിന് മാനുഷിക മുഖം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് മുട്ടിക്കുളങ്ങര കേരള ആര്‍മ്ഡ് പൊലീസ് സെക്കന്‍ഡ് ബെറ്റാലിയന്‍ പാസിങ് ഔട്ട്പരേഡില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.