ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

Posted on: November 18, 2017 11:59 am | Last updated: November 18, 2017 at 11:59 am

കൊല്‍ക്കത്ത: മഴയ്ക്കു പിന്നാലെ ലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 172 റണ്‍സിനു പുറത്തായി. 52 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ(29), രവീന്ദ്ര ജഡേജ(22), മുഹമ്മദ് ഷാമി(24) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ലങ്കയ്ക്കു വേണ്ടി ലക്മല്‍ 26 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മഴ കളിച്ച കളിയില്‍ രണ്ടര ദിവസം കൊണ്ടാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.

കനത്ത മഴമൂലം രണ്ടാം ദിവസത്തെ കളി ഉച്ചയോടെ അവസാനിപ്പിച്ചിരുന്നു. ഇന്ത്യ 32.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്നു മല്‍സരങ്ങളാണു പരമ്പരയിലുള്ളത്.