കേരളത്തില്‍ ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നത്: രമേശ് ചെന്നിത്തല

Posted on: November 18, 2017 11:40 am | Last updated: November 18, 2017 at 2:30 pm

കൊച്ചി: കേരളത്തില്‍ ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് ഭരണഘടനാ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമിടയില്‍ഡ വിശ്വാസമില്ലാതായി മാറിയിരിക്കുന്നു. ഇങ്ങനെ വന്നാല്‍ ഭരണം എങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താത്പര്യം തമ്മിലടിക്കാനാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.