Connect with us

Kerala

ബഹിഷ്‌കരണം എല്ലാവരുടെയും അറിവോടെ: കെഇ ഇസ്മായിലിനെ തള്ളി സിപിഐ

Published

|

Last Updated

തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തിന് രാജിവെക്കേണ്ടിവന്ന തോമസ് ചാണ്ടി വിഷയത്തില്‍ കെ.ഇ ഇസ്മയിലിന്റെ നിലപാടിനെ തള്ളി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്ത്.

ഇക്കാര്യത്തില്‍ ഇസ്മയിലിന് ജാഗ്രതക്കുറവുണ്ടായെന്നും പ്രസ്താവന അറിവില്ലായ്മ മൂലമാണെന്നും പ്രകാശ് ബാബു പറഞ്ഞു. ഇസ്മായിലിന്റെ പ്രതികരണം പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇസ്മയില്‍ ദേശീയ കമ്മിറ്റി അംഗമാണ്. കേരളത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ദേശീയ കമ്മിറ്റി അംഗങ്ങളെ അറിയിക്കേണ്ടതില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.