Connect with us

Kerala

അപൂര്‍വ വിരുന്നുകാരന്‍ പച്ചപ്രാവ് തിരുന്നാവായയില്‍ 

Published

|

Last Updated

തിരുന്നാവായ: ലോകത്ത് പക്ഷി ഭൂപടത്തില്‍ ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടതും ഇന്ത്യയില്‍ അപൂര്‍വമായി കാണപ്പെടുന്നതും വംശനാശം നേരിട്ട് കൊണ്ടിരിക്കുന്നതുമായ മഞ്ഞ വരയന്‍ പച്ചപ്രാവിനെ (ഛൃമിഴല ആൃലമേെലറ ഏൃലലി ജലഴശീി)  തിരുന്നാവായയില്‍ കണ്ടെത്തി. പരിസ്ഥിതി സംഘടനയായ റീ-എക്കൗ സംഘടിപ്പിച്ച രണ്ട് ദിവസത്തെ പക്ഷി നിരീക്ഷണത്തിനിടയില്‍ മഞ്ഞവരയന്‍ പച്ചപ്രാവിനെ കണ്ടെത്തിയിരുന്നെങ്കിലും വിദഗ്ധ പഠനത്തിനായി ബേര്‍ഡ്‌സ് അറ്റ്‌ലസിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. കേരളത്തില്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്ന്  ഉള്‍വനങ്ങളില്‍ കണ്ടുവന്നിരുന്ന ഈ പക്ഷിയെ കാലിക്കറ്റ് സര്‍വകലാശാലയുടെ ക്യാമ്പസില്‍ പക്ഷി നിരീക്ഷകനായ ഡോ. ടി എന്‍ വിജയകുമാര്‍ 1992 ഡിസംബറിലാണ് അവസാനമായി കണ്ടെത്തിയത്. തിരുന്നാവായ: ലോകത്ത് പക്ഷി ഭൂപടത്തില്‍ ചുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടതും ഇന്ത്യയില്‍ അപൂര്‍വമായി കാണപ്പെടുന്നതും വംശനാശം നേരിട്ട് കൊണ്ടിരിക്കുന്നതുമായ മഞ്ഞ വരയന്‍ പച്ചപ്രാവിനെ (ഛൃമിഴല ആൃലമേെലറ ഏൃലലി ജലഴശീി)  തിരുന്നാവായയില്‍ കണ്ടെത്തി. പരിസ്ഥിതി സംഘടനയായ റീ-എക്കൗ സംഘടിപ്പിച്ച രണ്ട് ദിവസത്തെ പക്ഷി നിരീക്ഷണത്തിനിടയില്‍ മഞ്ഞവരയന്‍ പച്ചപ്രാവിനെ കണ്ടെത്തിയിരുന്നെങ്കിലും വിദഗ്ധ പഠനത്തിനായി ബേര്‍ഡ്‌സ് അറ്റ്‌ലസിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. കേരളത്തില്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്ന്  ഉള്‍വനങ്ങളില്‍ കണ്ടുവന്നിരുന്ന ഈ പക്ഷിയെ കാലിക്കറ്റ് സര്‍വകലാശാലയുടെ ക്യാമ്പസില്‍ പക്ഷി നിരീക്ഷകനായ ഡോ. ടി എന്‍ വിജയകുമാര്‍ 1992 ഡിസംബറിലാണ് അവസാനമായി കണ്ടെത്തിയത്.

മഞ്ഞവരയന്‍ പച്ചപ്രാവ് ദേശാടന പക്ഷിയാണോ,  സ്വദേശി പക്ഷിയാണോ എന്നത് സംബന്ധിച്ച് ഗവേഷകര്‍ക്ക് ഇതുവരെ സ്ഥിതീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.    മലപ്പുറം ജില്ലയുടെ ബേര്‍ഡ്‌സ് അറ്റ്‌ലസില്‍ 346-ാമത്തെ ഇനം പക്ഷിയായി ഇതിനെ രേഖപ്പെടുത്തി കഴിഞ്ഞു. പക്ഷി നിരീക്ഷകരായ ഡോ. സഹീര്‍, ഡോ. ആദില്‍ നെഫര്‍, എം.സാദിഖ് തിരുന്നാവായ, ലതിക കതിരൂര്‍, ശ്രീനില മഹേഷ്, നസ്‌റുദ്ദീന്‍ പുറത്തൂര്‍ എന്നിവരടങ്ങുന്ന സംഘമാണ് കാല്‍നൂറ്റാണ്ടിന് ശേഷം മഞ്ഞവരയന്‍ പച്ചപ്രാവിന്റെ സാന്നിദ്ധ്യം തിരുന്നാവായയില്‍ കണ്ടെത്തിയത്. കേരളത്തില്‍ ഇത്തരത്തിലുള്ള മൂന്നിനം പക്ഷികളാണുള്ളത്. മഞ്ഞവരയന്‍, ചാരവരയന്‍, മഞ്ഞക്കാലന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പക്ഷികള്‍ ഒരേ സമയം ഒരേ മരത്തില്‍ കണ്ടെത്തിയത് നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.  മഞ്ഞവരയന്‍ പച്ചപ്രാവിന്റെ സാന്നിധ്യം ഉള്‍പ്പെടെ സമഗ്ര പഠനത്തിനായി വിദഗ്ധ പക്ഷി നിരീക്ഷകര്‍ അടുത്ത മാസം തിരുന്നാവായ സന്ദര്‍ശിക്കും.

 

Latest