ദോക്‌ലാമില്‍ ഇന്ത്യ-ചൈന കൂടിക്കാഴ്ച്ച

Posted on: November 18, 2017 10:17 am | Last updated: November 18, 2017 at 2:01 pm
SHARE

ബീജിങ്ങ്: ദോക്‌ലാമില്‍ രണ്ടുമാസത്തിലേറെ നീണ്ടു നിന്ന ഇന്ത്യ ചൈന പ്രതിസന്ധികള്‍ക്ക് ശേഷം ആദ്യമായി ഇരുരാജ്യങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ചൈന തലസ്ഥാനമായ ബീജിംഗിലായിരുന്നു കൂടിക്കാഴ്ച്ച. അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. വര്‍ധിച്ചു വരുന്ന അതിര്‍ത്തി പ്രശ്‌നങ്ങളും സൈനിക പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സൈനിക തലത്തിലെ പരസ്പര സഹകരണവും ചര്‍ച്ച ചെയ്തു.

വര്‍ക്കിങ്ങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോഓര്‍ഡിനേഷന്‍ ഓണ്‍ ഇന്ത്യ ചൈന ബോര്‍ഡര്‍ അഫയേഴ്‌സ് (ഡബ്ല്യു.എം.സി.സി)യുടെ 10ാമത് യോഗമാണ് നടന്നതെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.