Connect with us

Palakkad

കോഴിമുട്ടക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില

Published

|

Last Updated

പാലക്കാട്: മുട്ടയുടെയും കോഴികളുടെയും പ്രധാന ഉത്പാദന കേന്ദ്രമായ തമിഴ്‌നാട്ടില്‍ മുട്ടക്ക് റെക്കോര്‍ഡ് വില. ചരിത്രത്തിലേറ്റവും ഉയര്‍ന്ന വിലയാണ് തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം മുട്ടക്ക് ഒറ്റയടിക്ക് 42 പൈസ ഉയര്‍ന്നു. മുട്ടയുടെ മൊത്തവ്യാപാരവില അഞ്ച് രൂപയില്‍ നിന്ന് 5.20 ആയി ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ചില്ലറ വ്യാപാരം മുട്ട ഒന്നിന് ഏഴ് രൂപയായി.

നാമക്കല്‍ മുട്ടവ്യാപാരികളുടെ ദേശീയവിലനിര്‍ണയ സമിതി കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേര്‍ന്നു. 1982 മുതല്‍ നാമക്കലില്‍ ഈ സമിതിയാണ് മുട്ടയുടെ വില നിര്‍ണയിച്ചു വരുന്നത്. ഇതാദ്യമായാണ് ഇത്രയും വലിയ വിലക്കയറ്റം ഉണ്ടായതെന്ന് സമിതി അധ്യക്ഷന്‍ ശെല്‍വരാജ് അറിയിച്ചു. മൊത്തവ്യാപാരത്തില്‍ മുട്ട ഒന്നിന് അഞ്ച് രൂപയാകുന്നതും ആദ്യ സംഭവമാണെന്നും ഒരു ദിവസം 42 പൈസ വിലവര്‍ധിച്ചതും ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുട്ട ഉത്പാദനം കുറഞ്ഞതാണ് വിലവര്‍ധനവിന്റെ മുഖ്യകാരണമെന്ന് സമിതി അറിയിച്ചു. പ്രതിദിനം 3.25 കോടി മുട്ടയാണ് നാമക്കലില്‍ ഉത്പാദിപ്പിക്കുന്നത്. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ 2.70 കോടി ആയി കുറഞ്ഞു. തമിഴ്‌നാട്ടില്‍ മുട്ടക്ക് വില കൂടിയതോടെ കേരളത്തിലും വരും ദിവസങ്ങളില്‍ മുട്ടക്ക് വന്‍തോതില്‍ വില കൂടുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

 

 

Latest