ഗെയില്‍ സമരം ശക്തമാകും; ഇന്ന് സമര സമിതിയുടെ കണ്‍വെന്‍ഷന്‍

Posted on: November 18, 2017 8:46 am | Last updated: November 18, 2017 at 10:20 am
SHARE

കോഴിക്കോട്: ഗെയ്ല്‍ വാതക പൈപ്പിനെതിരെ വീണ്ടും സമരം ശക്തമാക്കുന്നു. സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍വെന്‍ഷന്‍. ഏഴ് ജില്ലകളില്‍ നിന്നുളളവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ജനവാസ മേഖലയിലൂടെയുള്ള പദ്ധതി രൂപരേഖ മാറ്റുക, ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാല് ഇരട്ടി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരസമിതി വീണ്ടും രണ്ടാംഘട്ട സമരം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സമരസമിതി ഇന്ന് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നത്.
ഏഴ് ജില്ലകളില്‍ നിന്നുളളവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. എറണാകുളം, തൃശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നിവിടങ്ങളില്‍ നിന്നുളളവരാണ് യോഗത്തില്‍ പങ്കെടുക്കുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് കണ്‍വെന്‍ഷന്‍.

LEAVE A REPLY

Please enter your comment!
Please enter your name here