Connect with us

Gulf

ഇന്ത്യന്‍ നയതന്ത്ര കാര്യാലയ വാര്‍ത്തകള്‍ക്ക് സിറാജില്‍ പ്രത്യേക പേജ്

Published

|

Last Updated

അബുദാബി: യു എ ഇയിലുള്ള ഇന്ത്യന്‍ സമൂഹത്തെ വിവിധ വിഷയങ്ങളില്‍ ബോധവത്കരിക്കുന്നതിന് സിറാജ് ദിനപത്രത്തില്‍ ഇന്ത്യ ലൈവ് എന്ന പേരില്‍ പ്രത്യേക പേജ് പ്രസിദ്ധീകരിക്കും. ഇത് സംബന്ധിച്ച് അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും സിറാജ് ദിനപത്രവും തമ്മില്‍ ധാരണയായി.

യു എ ഇ യിലെ നിയമങ്ങള്‍, പ്രവാസികള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍, നയതന്ത്ര കാര്യാലയങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യാ ലൈവ് വഴി പ്രസിദ്ധീകരിക്കുക. നിയമങ്ങളുടെ അജ്ഞതയാണ് പലരും നിയമങ്ങള്‍ തെറ്റിക്കുവാന്‍ കാരണമെന്ന് ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി ചൂണ്ടിക്കാട്ടി. മലയാളിസമൂഹത്തിന് സിറാജില്‍ ആരംഭിക്കുന്ന പുതിയ പംക്തി ഏറെ ഉപകാരപ്രദമാകും. നിയമങ്ങള്‍ വേഗത്തില്‍ മനസിലാക്കുവാന്‍ ഇത് ഉപകരിക്കും. സ്ഥാനപതി കാര്യാലയത്തിന് സിറാജ് നല്‍കിയ പിന്തുണയില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനപതി കാര്യാലയം ഫസ്റ്റ് സെക്രട്ടറി കപില്‍ രാജ്, സിറാജ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ എം അബ്ബാസ്, ഡയറക്ടര്‍ ഹമീദ് ഈശ്വരമഗലം, അബുദാബി ബ്യൂറോ ചീഫ് റാഷിദ് പൂമാടം എന്നിവരും സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest