വിവിധ ആഘോഷങ്ങള്‍; പൊതുമേഖലയില്‍ അവധി പ്രഖ്യാപിച്ചു

Posted on: November 17, 2017 11:16 pm | Last updated: November 17, 2017 at 11:16 pm
SHARE

ദുബൈ: പ്രവാചക ശ്രേഷ്ഠര്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിനം, ദേശീയ ദിനം, രക്തസാക്ഷി ഓര്‍മദിനം എന്നിവ പ്രമാണിച്ചു പൊതുമേഖല അവധി പ്രഖ്യാപിച്ചു.
ഈ മാസം 30 വ്യാഴാഴ്ച മുതല്‍ അടുത്ത മാസം മൂന്ന് ഞായറാഴ്ച വരെയാണ് പൊതു അവധി. നാല് നാള്‍ നീണ്ടു നില്‍ക്കുന്ന അവധിക്ക് ശേഷം ഡിസംബര്‍ നാലിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് ഇതേ കുറിച്ച് വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, രാജ്യത്തെ ജനങ്ങള്‍ തുടങ്ങിയവര്‍ക്ക് അതോറിറ്റി ആശംസകള്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here