Connect with us

Gulf

ദുബൈയിലെ 2,414 ഭക്ഷ്യ ശാലകള്‍ക്കു 'എ പ്ലസ്'

Published

|

Last Updated

Dubai Local

ദുബൈ: ദുബൈയിലെ മിക്ക ഭക്ഷണ വിതരണ ശാലകളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെന്നു നഗരസഭയിലെ ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി സുല്‍ത്താന്‍ അലി അല്‍ താഹിര്‍ അറിയിച്ചു. 2,414 ഭക്ഷ്യ ശാലകള്‍ക്കു “എ പ്ലസ്” റേറ്റിങ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 443 സ്ഥാപനങ്ങള്‍ക്ക് മാത്രമേ എ പ്ലസ് ലഭിച്ചിരുന്നുള്ളൂ. ഒമ്പതു മാസത്തിനിടയില്‍ 26285 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നതില്‍ മിക്ക സ്ഥാപനങ്ങളും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

അതേ സമയം തീര്‍ത്തും മോശമായ 124 സ്ഥാപനങ്ങള്‍ അടപ്പിച്ചു. തെറ്റ് തിരുത്തി, മികവ് വീണ്ടെടുത്ത സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ശുചിത്വം പാലിക്കുന്നതിലും മികച്ച ഭക്ഷണം നല്‍കുന്നതിലും സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. റസ്റ്റോറന്റ് വ്യാപാരം വളരെ അപകടങ്ങള്‍ ഉള്ള മേഖലയാണ്. അത് കൊണ്ട് തന്നെ നഗരസഭ നിയമം കര്‍ശനമാക്കിയിട്ടുണ്ട്. അസംസ്‌കൃത സാധനങ്ങള്‍ ഉപയോഗിക്കുന്നതില്‍ മുതല്‍ വിളമ്പുന്നത് വരെയുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ശുചിത്വ പാലനത്തിനുള്ള മാര്‍ഗ നിര്‍ദേശം 98 ശതമാനം സ്ഥാപനങ്ങളും പാലിച്ചിട്ടുണ്ട്. ഭക്ഷ്യ വിതരണ ശാലകളില്‍ ഇടക്കിടെ മിന്നല്‍ പരിശോധന നടത്താറുണ്ട്, അദ്ദേഹം

 

Latest