Connect with us

Kerala

ഫാത്തിമയുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെട്ടവര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

Published

|

Last Updated

ജീവന്‍ അപകടത്തിലായ കാസര്‍ക്കോട്ടെ ഫാത്തിമയെ രക്ഷിക്കാനായി ഇടപെട്ടവര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജീവന്‍ അപകടത്തിലായ കാസര്‍കോട് ബദിയടുക്കയിലെ ഫാത്തിമ എന്ന പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ പൂര്‍ത്തിയായി. കുട്ടിയുടെ അടിയന്തിര ചികിത്സയ്ക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാന്‍ ശ്രീചിത്ര അധികൃതരുമായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.

ഫാത്തിമയുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍. 6.45 മണിക്കൂര്‍ കൊണ്ട് കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ശ്രീചിത്രയിലെത്തിച്ച ആംബുലന്‍സ് െ്രെഡവര്‍ തമീം, വഴി നീളെ ആംബുലന്‍സിന് അകമ്പടി നല്‍കിയ കേരള പൊലീസ്, ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, സമൂഹ മാധ്യമങ്ങളിലൂടെ ഇടപെട്ടവര്‍ എന്നിവരെയൊക്കെ അഭിനന്ദിക്കുന്നു.

---- facebook comment plugin here -----

Latest