Connect with us

National

ജസ്റ്റിസ് കര്‍ണന്‍ ജയിലില്‍നിന്നും പുസ്തകമെഴുതുന്നു

Published

|

Last Updated

ചെന്നൈ: സുപ്രീം കോടതി ജഡ്ജിമാരെ വിമര്‍ശിച്ചതിന്റെ പേരില്‍ കോടതിയലക്ഷ്യ കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ജസ്റ്റിസ് കര്‍ണന്‍ പുസ്തകമെഴുതുന്നു. സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും പുസ്തകം. ജയില്‍ മോചിതനായാല്‍ ഉടന്‍ പുസ്തകം പ്രസിദ്ധീകരിക്കും.

അഴിമതിയില്‍ മുങ്ങിയ ഒരു വ്യവസ്ഥയ്ക്ക് കീഴ്‌പെടാന്‍ താന്‍ തയ്യാറല്ലെന്നും സമൂഹത്തിന് ഉറച്ച സന്ദേശം നല്‍കുന്നതിനാണ് വിവാദമായ തന്റെ കോടതി ഉത്തരവുകള്‍ പുസ്തകമാക്കുന്നതെന്നും കര്‍ണന്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് പീറ്റര്‍ രമേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബര്‍ 10ന് കര്‍ണന്റെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അദ്ദേഹം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മെയ് ഒമ്പതിനാണ് ജസ്റ്റിസ് കര്‍ണന് സുപ്രീം കോടതി ആറുമാസം തടവുശിക്ഷ വിധിച്ചത്.

കര്‍ണന്റെ ആത്മകഥയ്‌ക്കൊപ്പമാണ് ഈ പുസ്തകവും പ്രസിദ്ധീകരിക്കുക. ഇപ്പോള്‍ കൊല്‍ക്കത്ത ജയിലിലുള്ള കര്‍ണന്‍ മുന്‍പ് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജമാര്‍ക്കെതിരായി പുറപ്പെടുവിച്ച 22 കോടതി ഉത്തരവുകള്‍ ചേര്‍ത്താണ് പുസ്തകമിറക്കുന്നത്‌

Latest