കർണാടകയിൽ സ്വകാര്യ ഡോക്ടർമാരുടെ പണിമുടക്ക് പിൻവലിച്ചു

Posted on: November 17, 2017 8:52 pm | Last updated: November 17, 2017 at 8:52 pm
SHARE

ബംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സ്വകാര്യ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

കര്‍ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന് എതിരെയായിരുന്നു സമരം. പുതുക്കിയ ബില്ല് തിങ്കളാഴ്ച സഭയില്‍ വെക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തടവുശിക്ഷ നല്‍കുമെന്ന വ്യവസ്ഥ ഒഴിവാക്കുക, ക്ലിനിക്കല്‍ പരാതികള്‍ പരാതിപരിഹാര കമ്മിറ്റി പരിഗണിക്കില്ല തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ബില്ലില്‍ ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here