ലണ്ടനില്‍ വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചു; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

Posted on: November 17, 2017 8:33 pm | Last updated: November 17, 2017 at 8:34 pm
SHARE

ലണ്ടന്‍: ലണ്ടന് സമീപം ബക്കിങ്ങാംഷയറില്‍ ഹെലികോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ച് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പറക്കുന്നതിനിടെയാണ് ദുരന്തം. പ്രാദേശിക സമയം ഉച്ചക്ക് 12.06നാണ് അപകടം.

ബക്കിങ്ങാംഷയറിലെ വാഡസ്ഡണ്‍ നഗരത്തിലാണ് വിമാനങ്ങള്‍ തകര്‍ന്നുവീണത്. ഏഴ് ഫയര്‍ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.