Connect with us

Kerala

മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യും: കെഇ ഇസ്മയീല്‍

Published

|

Last Updated

ആലപ്പുഴ: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി പി എം- സി പി ഐ തര്‍ക്കത്തിനിടെ  പാര്‍ട്ടി നിലപാടിനെ തള്ളി സി പി ഐ നേതാവ് കെ ഇ ഇസ്മയില്‍. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിശോധിക്കാനുളള സാവകാശമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്ന കാര്യം എല്ലാവരും അറിഞ്ഞില്ലെന്ന് ഇസ്മയില്‍ പറഞ്ഞു.

തോമസ് ചാണ്ടി കുരുക്കിലായ റോഡ് നിര്‍മ്മാണത്തിന് തന്റെ എം പി ഫണ്ട് അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണ്. പ്രാദേശിക നേതൃത്വം ശുപാര്‍ശ ചെയ്തു. സംസ്ഥാന നേതൃത്വം ഇക്കാര്യം പരിശോധിച്ചിരുന്നു. പിന്നീടാണ് തുക അനുവദിച്ചത്.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടില്‍ ഇതുവരെ പോയിട്ടില്ലെന്നും ഇസ്മയില്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest