കുപ്രസിദ്ധ മാഫിയ തലവന്‍ ടോട്ടോ റൈനക്ക് ജയിലില്‍ അന്ത്യം

Posted on: November 17, 2017 7:28 pm | Last updated: November 17, 2017 at 7:28 pm
SHARE

മിലന്‍: കുപ്രസിദ്ധ മാഫിയാ തലവന്‍ സാല്‍വത്തോറെ ടോട്ടോ റൈന (87) ജയിലില്‍ വച്ചു മരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്നാണ് അന്ത്യം. 26 ജീവപര്യന്ത ശിക്ഷയ്ക്കാണ് റൈനയെ ശിക്ഷിച്ചിരുന്നത്. 150 ലധികം കൊലപാതകങ്ങള്‍ക്കു റൈന ഉത്തരവിട്ടിട്ടുണ്ടെന്നാണു വിശ്വസിക്കുന്നു.25 വര്‍ഷത്തോളം ഇയാള്‍ ഇറ്റാലിയന്‍ പൊലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു. ജയിലഴിക്കുള്ളില്‍വച്ചുപോലും കൊലപാതകങ്ങള്‍ക്കു റൈന ഉത്തരവിട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

വൃക്കയെ ബാധിച്ച അര്‍ബുദത്തിനു പിന്നാലെ മോശമായ ഹൃദയാരോഗ്യവും പാര്‍ക്കിന്‍സണ്‍സ് അസുഖവും മൂലം ഏറെ നാളായി അവശനായിരുന്നു. വടക്കന്‍ ഇറ്റലിയിലെ പാര്‍മയിലുള്ള ആശുപത്രിയില്‍ കഴിഞ്ഞിരുന്ന റൈനെയെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.