ഡോക്ടര്‍മാര്‍ സമരം ചെയ്തു; പട്‌ന മെഡിക്കല്‍ കോളജില്‍ 15 രോഗികള്‍ മരിച്ചു

Posted on: November 17, 2017 7:25 pm | Last updated: November 18, 2017 at 10:19 am
SHARE

പട്‌ന: ഡോക്ടര്‍മാര്‍ സമരം നടത്തിയതിനെ തുടര്‍ന്ന് ബീഹാറിലെ പട്‌ന മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ 15 രോഗികള്‍ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് മരിച്ചത്. ഒരു ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാത്രി മുതലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍ പ്രവേശിച്ചത്. അഞ്ഞൂറോളം ഡോക്ടര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്്.

ആശുപത്രിയില്‍ വെച്ച് ഒരു രോഗി മരിക്കുയും രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ പണിമുടക്കിയത് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിച്ചു. പല രോഗികളും മറ്റു ആശുപത്രികളിലേക്ക് മാറിയെങ്കിലും ഗുരുതരവാസ്ഥയില്‍ ഐസിയുവില്‍ കഴിഞ്ഞിരുന്നവരെ മാറ്റാന്‍ സാധിച്ചില്ല. ഇവരാണ് പിന്നീട് മരിച്ചത്. സമരത്തെ തുടര്‍ന്ന് 36 ശസ്ത്രക്രിയകള്‍ മാറ്റിവെക്കുകയും ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here