ഐഎസ്എല്‍ ഉദ്ഘാടന മത്സരം ഗോള്‍രഹിത സമനിലയില്‍

Posted on: November 17, 2017 7:09 pm | Last updated: November 18, 2017 at 9:02 am
SHARE

കൊച്ചി : ഐഎസ്എല്‍ നാലാം സീസണിലെ ആദ്യമത്സരത്തില്‍ കൊല്‍ക്കത്തയും കേരളാബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ഉദ്ഘാടന മത്സരം ഗോള്‍രഹിത സമനിലയില്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മഞ്ഞക്കടലാക്കി മാറ്റിയ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആദ്യ പകുതിയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റേത്.

കൊല്‍ക്കത്ത പന്തു കൈവശം വച്ചു കളിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പന്തു കിട്ടാതെ വലയുന്ന കാഴ്ചയായിരുന്നു കളത്തില്‍

.

 

ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു

. മുഖ്യമന്ത്രി പിണറായി വിജയനാണ് ഐഎസ്എല്‍ നാലാം സീസണിന് തിരിതെളിയിക്കുക. ബോളീവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിവരടങ്ങുന്ന വന്‍നിരയാണ് ഉദ്ഘാടന വേദിയിലെത്തിയത്.

രാവിലെ മുതല്‍ കൊച്ചിയിലേക്ക് മഞ്ഞക്കടലായി ആരാധകര്‍ ഒഴുകിയെത്തുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നര മണി മുതലാണ് സ്‌റ്റേഡിയം ആരാധകര്‍ക്കായി തുറന്നുകൊടുത്തത്.എന്നാല്‍ ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലായിരുന്നു പല ആരാധകരും.

 

LEAVE A REPLY

Please enter your comment!
Please enter your name here