ജിഷ്ണുപ്രണോയ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി

Posted on: November 17, 2017 2:43 pm | Last updated: November 17, 2017 at 2:48 pm
SHARE

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സുപ്രീം കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി വച്ചു. കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങള്‍, തീരുമാനം സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.

അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടോ, ബന്ധുക്കളുടെ അപേക്ഷയോ പരിഗണിച്ചായിരുന്നോ കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചതെന്ന് വ്യാഴാഴ്ച ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്.

നിലവിലെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ടിനു പുറമേ മുന്‍ ഡിജിപി സെന്‍കുമാറിന്റെ അവലോകന റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.