Connect with us

National

അരവിന്ദ് കെജ്‌രിവാളിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കെജ്‌രിവാളിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ” ആന്‍ ഇന്‍സിഗ്‌നിഫിക്കന്റ് മാന്‍” എന്ന ഡോക്യുമെന്ററിയില്‍ തന്നെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് മുന്‍ ബിജെപി നേതാവും കെജ്‌രിവാളിനു നേരെ മഷിയെറിഞ്ഞ കേസിലെ പ്രതിയുമായ നചികേത വല്‍ഹേക്കര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. അഭിപ്രായ സ്വാതന്ത്ര്യം വിശുദ്ധമാണെന്നും അതില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

2013 നവംബര്‍ 18നാണ് പരാതിക്കാരനായ വഹേല്‍ക്കര്‍ ആം ആദ്മി പാര്‍ട്ടിയുടെ പത്രസമ്മേളനത്തിനിടയില്‍ വച്ച് അരവിന്ദ് കെജ്‌രിവാളിന് നേരെ മഷിയെറിഞ്ഞത്. ആ രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണെന്നും അവ തന്നെ മോശമായി ചിത്രീകരിക്കുന്നു എന്നുമാണ് നചികേതയുടെ ആരോപണം. കെജ്‌രിവാളിന് ഹീറോ പരിവേഷം നല്‍കുന്നുണ്ടന്നും പരാതിക്കാരന് ആക്ഷേപമുണ്ട്. സിനിമ, നാടകം, നോവല്‍ എന്നിവയെല്ലാം കലാസൃഷ്ടിയാണെന്നും കലാകാരന് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്രമുണ്ടെന്നും കോടതി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയിലെ 19(എ) ആര്‍ട്ടിക്കില്‍ പ്രകാരം ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Latest