Connect with us

Idukki

മൂന്നാര്‍ ജനകീയ സമിതിയുടെ ഹര്‍ത്താലിനെതിരെ റവന്യൂമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കൈയേറ്റങ്ങള്‍ക്കെതിരെ റവന്യു വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് മൂന്നാര്‍ ജനകീയസമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 21ന് നടത്തുന്ന ഹര്‍ത്താലിനെതിരെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത്.

ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും ഇതേക്കുറിച്ച് ധാരണയുള്ളവര്‍ ഇത്തരം പ്രക്ഷോഭങ്ങളിലേയ്ക്ക് പോകേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്താനാണ് ജനകീയ സമിതിയുടെ ആഹ്വാനം.

Latest