ഭോപ്പാലില്‍ പത്തുവയസുകാരിയെ കൂട്ടമാനഭംഗം ചെയ്തു; നാലുപേര്‍ പിടിയില്‍

Posted on: November 17, 2017 12:12 pm | Last updated: November 17, 2017 at 1:41 pm
SHARE

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ പത്തു വയസുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഘം പിടിയില്‍. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെയാണ് ജഹാംഗീറാബാദ് പോലീസ് പിടികൂടിയത്. 66 വയസുള്ള നന്ദു ദാദ,ഗോകുല്‍ പന്‍വാല,ഗ്യാനേന്ദ്ര പണ്ഡിറ്റ്,സുമന്‍ പാണ്ഡേ എന്നിവരെയാണ് പോസ്‌കോ നിയമപ്രകാരം പോലീസ് അറസ്റ്റുചെയ്തത്.

വ്യാഴാഴ്ച ഇവര്‍ കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ സ്ത്രീ പെണ്‍കുട്ടിയെ തങ്ങളുടെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ഗായേന്ദ്ര, ലോകേഷ് നാനു ലാല് എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.