Connect with us

International

ഷെറിന്‍ മാത്യൂസിന്റെ ദുരൂഹ മരണം: വളര്‍ത്തമ്മ അറസ്റ്റില്‍

Published

|

Last Updated

ഡാളസ്: അമേരിക്കയിലെ ടെക്‌സസില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് മരിച്ചസംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. മുന്നുവയസുകാരിയെ വീട്ടില്‍ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയ കുറ്റത്തിനാണ് അറസ്റ്റ്. കേസില്‍ ഇവരുടെ ഭര്‍ത്താവും കുട്ടിയുടെ വളര്‍ത്തച്ഛനുമായ വെസ്‌ലി മാത്യൂസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

സിനി മാത്യൂസ് കുട്ടിയെ ഉപേക്ഷിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു. കുട്ടിയെ വീട്ടില്‍ ഒറ്റയ്ക്കാക്കി സിനിയും വെസ്‌ലിയും സ്വന്തം മകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ രാത്രി പുറത്തുപോയതായി പോലീസ് കണ്ടെത്തി. എന്നാല്‍ കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നാണു സിനി പൊലീസിന് മൊഴി കൊടുത്തത്. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും സിനി പറഞ്ഞിരുന്നു.

ഒക്ടോബര്‍ ഏഴിനാണു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22ന് വീടിനുസമീപത്തെ കലുങ്കിനടിയില്‍നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തി. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണു വെസ്‌ലി മൊഴി നല്‍കിയത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നല്‍കി.

ഷെറിന്റെ മൃതദേഹം കണ്ടെത്തിയശേഷമാണ് വെസ്‌ലി മൊഴി മാറ്റിയത്. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്നു വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു.

 

 

---- facebook comment plugin here -----

Latest