റഷ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു

Posted on: November 17, 2017 9:34 am | Last updated: November 17, 2017 at 12:25 pm
SHARE

മോസ്‌കോ: റഷ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് സ്ട്രീ ഉള്‍പ്പടെ15 പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം.

യോഷ്‌കര്‍ ഒലയേയും കൊസ്‌മോഡെമ്യാന്‍സ്‌കിനെയും ബന്ധിപ്പിക്കുന്ന പാതയിലാണ് അപകടമുണ്ടായത്. പ
രേക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മൂടല്‍ മഞ്ഞ് മൂലം റോഡില്‍ കാഴ്ച മറഞ്ഞിരുന്നു. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ട്രക്കുമായി കൂട്ടിയിടിച്ച അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here