പാര്‍ട്ടിക്കായി സ്വരൂപിച്ച സംഭാവന തിരിച്ചുനല്‍കും: കമല്‍ഹാസന്‍

Posted on: November 16, 2017 11:59 pm | Last updated: November 17, 2017 at 10:31 am
SHARE

ന്യൂഡല്‍ഹി: പാര്‍ട്ടിക്കായി ലഭിച്ച 30കോടി തിരിച്ചുനല്‍കുമെന്ന് തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്‍. തന്റെ ആരാധകര്‍ 30 കോടിയോളം രൂപ സംഭാവനയായി സ്വരൂപിച്ചിട്ടുണ്ടെന്നാണു കമലിന്റെ അവകാശവാദം. ആവശ്യത്തിലിരിക്കുന്നവര്‍ക്കുവേണ്ടിയാണ് ഇവ തിരിച്ചുനല്‍കുന്നത്. പാര്‍ട്ടി രൂപീകരിക്കുന്നില്ല എന്നര്‍ത്ഥം ഇതിനില്ല, താന്‍ പണം സ്വീകരിക്കില്ലെന്നുമല്ല, ആദ്യം പാര്‍ട്ടിക്കു പേരിടണം, രൂപീകരിക്കണം ദേശീയ മാധ്യമത്തോടു കമല്‍ വ്യക്തമാക്കി.

ഹിന്ദു തീവ്രവാദം എന്ന തന്റെ വിവാദ പരാമര്‍ശത്തില്‍ കമല്‍ വ്യക്തത വരുത്തുകയും ചെയ്തു. മൊഴിമാറ്റിയപ്പോള്‍ താന്‍ പറഞ്ഞതിന്റെ യഥാര്‍ഥ അര്‍ഥത്തിലല്ല അവ വന്നതെന്നാണ് കമലിന്റെ അഭിപ്രായം. വെല്ലുവിളി നേരിടുമ്പോള്‍ നിലവിലെ വലതുപക്ഷം ചര്‍ച്ചയ്ക്കു പകരം അക്രമത്തിലേക്കാണു പോകുന്നത്. മാത്രമല്ല, താനൊരു ഹൈന്ദവ കുടുംബത്തില്‍നിന്നാണ് വരുന്നതെന്നും കമല്‍ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here