Connect with us

Kerala

ഗെയില്‍ വിരുദ്ധ സമരം രണ്ടാം ഘട്ടത്തിന് തുടക്കം; എരഞ്ഞിമാവില്‍ സമരപന്തലുയര്‍ന്നു

Published

|

Last Updated

മുക്കം: എരഞ്ഞിമാവില്‍ നടക്കുന്ന ഗെയില്‍ വിരുദ്ധ സമയം ന്യായമായ ആവശ്യത്തിന് വേണ്ടിയാണെന്ന് വി എം സുധീരന്‍ പറഞ്ഞു. എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധസമരത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ചര്‍ച്ചക്ക് തയ്യാറാകില്ല എന്ന് പറഞ്ഞ സര്‍ക്കാര്‍ ചര്‍ച്ചക്ക് വന്നത് സമരത്തിന്റെ വിജയം തന്നെയാണ്. എന്നാല്‍, സമരസമിതി ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. സമരത്തിന്റെ പേരില്‍ പോലീസ് നടത്തിയത് സമാനതകള്‍ ഇല്ലാത്ത അക്രമമാണ്. ഇതിന് മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരും. ഇത് രാജ ഭരണമോ ബ്രിട്ടീഷ് ഭരണമോ അല്ലന്നും സുധീരന്‍ പറഞ്ഞു.
ഗെയില്‍ പദ്ധതി പ്രദേശത്തുകാര്‍ക്ക് 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ട പരിഹാരം നല്‍കാന്‍ തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഗഫൂര്‍ കുറു മാടന്‍ അധ്യക്ഷനായി. എം ഐ ഷാനവാസ് എം പി, സി ആര്‍ നീലകണ്ഠന്‍, എന്‍ കെ അബ്ദുര്‍റഹ്മാന്‍, സി പി ചെറിയ മുഹമ്മദ്, സി ജെ ആന്റണി, എം ടി അശ്‌റഫ് , റൈഹാന ബേബി, സുജ ടോം, ബശീര്‍ പുതിയോട്ടില്‍, കെ ടി മന്‍സൂര്‍, അസ്‌ലം ചെറുവാടി, സംസാരിച്ചു.
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോരത്ത് നേരത്തെ പോലീസ് പൊളിച്ചുമാറ്റിയ സ്ഥലത്ത് തന്നെയാണ് വീണ്ടും സമരപന്തല്‍ കെട്ടിയത്.

 

Latest