Connect with us

Eranakulam

പുസ്തക രചന അഴിമതിക്കെതിരെ പ്രതികരിക്കരിക്കാന്‍: ജേക്കബ് തോമസ്

Published

|

Last Updated

കൊച്ചി: പുസ്തകം എഴുതുന്നത് അഴിമതിക്കെതിരെ പ്രതികരിക്കാനാണണെന്ന് ഡി ജി പി ജേക്കബ് തോമസ്. എറണാകുളം പ്രസ് ക്ലബ്ബില്‍ ജേക്കബ് തോമസ് രചിച്ച രണ്ടാമത് പുസ്തകത്തിന്റെ പ്രകാശന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രധാന ജോലി അഴിമതിക്കെതിരെ പ്രതികരിക്കുക എന്നതാണ്. അപ്പോള്‍ അസഹിഷ്ണുതയുള്ളവര്‍ ഉണ്ടാകും. വര്‍ഷങ്ങളായി ഭരണ കേന്ദ്രങ്ങളില്‍ കാണുന്ന കാര്യങ്ങളുടെ കാരണം അന്വേഷിച്ചപ്പോഴാണ് പുസ്തകം രചിക്കാന്‍ ഇടയായതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ നിരന്തരം മാറ്റുമ്പോള്‍ എന്തുകൊണ്ട് മാനദണ്ഡം പാലിക്കപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് കാര്യശേഷി കുറഞ്ഞതാണോ കൂടിയതാണോ ഇതിന് കാരണമെന്നും അദ്ദേഹം ചോദിച്ചു. അഴിമതിയാണ് ഏറ്റവും വലിയ വിപത്തെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അഴിമതി പുറത്തുകൊണ്ടുവരികയെന്നതാണ് അഴിമതിക്കെതിരായ ആദ്യ പടി. അത് പൗര നിയമമാണെന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസിന്റെ “നേരിട്ട വെല്ലുവിളികള്‍ കാര്യവും കാരണവും” എന്ന രണ്ടാമത്തെ പുസ്തകം സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നടന്‍ ശ്രീനിവാസന് പ്രതി നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. വളരെയധികം ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരുന്നുണ്ടെങ്കിലും സമാധാനമായി ജീവിക്കുന്നയാളാണ് ജേക്കബ് തോമസെന്ന്് സത്യന്‍ അന്തിക്കാട് പറഞ്ഞു. ജേക്കബ് തോമസിന്റെ ജോലി ചരിത്രം സൃഷ്ടിക്കലാണെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ഡി സി രവിയും പരിപാടിയില്‍ സംബന്ധിച്ചു.

 

Latest