രാജ്യത്തിന്റെ കാവല്‍കാരനെന്നു പറഞ്ഞ മോദി ഇപ്പോള്‍ പോക്കറ്റടിക്കാരനായി മാറി: ചെന്നിത്തല

Posted on: November 16, 2017 9:56 pm | Last updated: November 16, 2017 at 9:56 pm
SHARE

ഇരിങ്ങാലക്കുട:ഇന്ത്യയുടെ കാവല്‍ക്കാരനായിരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നരേന്ദ്രമോദി പറഞ്ഞത്. എന്നാല്‍ മോദി ഇപ്പോള്‍ പോക്കറ്റടിക്കാരനായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നോട്ട് അസാധുവാക്കലും ജി.എസ്.ടിയും രാജ്യത്തെ അധപ്പതിപ്പിച്ചുവെന്നും പടയൊരുക്കത്തിന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കവേ ചെന്നിത്തല പറഞ്ഞു. ഇന്ത്യ ചരിത്രത്തിലൊരു ഇടവുമില്ലാത്ത സംഘടനയായ ആര്‍.എസ്.എസിന്റെ അജണ്ടയാണ് മോദി നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.