ഭരണനേട്ടങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം മുഖ്യമന്ത്രി ഏറ്റുവാങ്ങി

Posted on: November 16, 2017 9:47 pm | Last updated: November 17, 2017 at 9:54 am
SHARE

ന്യൂഡല്‍ഹി: ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്‌കാരം മുഖ്യമന്ത്രി പി്ണറായി വിജയന്‍ ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി നിന്നാണ് ഏറ്റുവാങ്ങിയത്.

വികസനവഴിയില്‍ നവകേരള സൃഷ്ടിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളാണ് അതിന്റെ നേട്ടത്തിനു കാരണക്കാര്‍. ലോകത്തിലെ തന്നെ ഏറ്റവും കഴിവുറ്റ ഈ ജനതയ്ക്കു സമഭാവനയുടെ, സമത്വത്തിന്റെ പാത വെട്ടിത്തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, അധികാര വികേന്ദ്രീകരണം, മികച്ച ഇസേവനങ്ങള്‍, ഏറ്റവും മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍, നാലു ലക്ഷത്തില്‍പരം ആളുകള്‍ക്ക് വീട്, ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം തുടങ്ങിയവയാണു കേരളത്തിനു ബഹുമതിക്ക് വഴിയൊരുക്കിയ നേട്ടങ്ങളുടെ പട്ടികയിലുള്ളത്. മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് ഹിമാചല്‍ പ്രദേശിനാണ് ബിഗ് സ്‌റ്റേറ്റ് പുരസ്‌കാരം.

 

LEAVE A REPLY

Please enter your comment!
Please enter your name here