Connect with us

Gulf

താമസിക്കാന്‍ ലോകത്തെ മികച്ച നഗരങ്ങളില്‍ അബുദാബിയും ദുബൈയും

Published

|

Last Updated

ദുബൈ: താമസിക്കുന്നതിനും തൊഴിലെടുക്കുന്നതിനും വിദേശികള്‍ക്ക് ലോകത്തെ മികച്ച 20 നഗരങ്ങളില്‍ ജി സി സി രാജ്യങ്ങളില്‍ നിന്ന് മനാമ, അബുദാബി, ദുബൈ എന്നീ നഗരങ്ങളും. ഇന്റര്‍ നേഷന്‍സ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണമാണ് ഈ വിവരം പുറത്തു വിട്ടത്. ലോകത്തെ വിവിധ നഗരങ്ങളില്‍ നിന്ന് 13,000 പേരില്‍ നടത്തിയ സര്‍വേയിലാണ് തങ്ങള്‍ക്ക് സന്തോഷപ്രദമായി താമസിക്കാന്‍ കഴിയുന്ന നഗരങ്ങളുടെ പട്ടികയില്‍ അബുദാബി, ദുബൈ എന്നീ നഗരങ്ങളെ തിരഞ്ഞെടുത്തത്.

മികച്ച രീതിയിലുള്ള ജീവിത രീതി തുടരുന്നതിനും സുരക്ഷിതമായ ജീവിത സാഹചര്യത്തോടെ തൊഴിലില്‍ വ്യാപൃതരാവുന്നതിനും ഈ നഗരങ്ങള്‍ മികച്ചതാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മനാമയാണ് ജി സി സി രാജ്യങ്ങളില്‍ ഒന്നാമത്. മസ്‌കറ്റ്, അബുദാബി, ദുബൈ തുടങ്ങിയ നഗരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച 51 നഗരങ്ങളിലെ ജനങ്ങളിലാണ് സര്‍വേ നടത്തിയത്.

 

Latest