Connect with us

Gulf

ഇന്ത്യന്‍ നയതന്ത്ര കാര്യാലയ വാര്‍ത്തകള്‍ക്കു പ്രത്യേക പേജ് വരുന്നു

Published

|

Last Updated

അബുദാബി: യു എ ഇ യിലുള്ള ഇന്ത്യന്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് സിറാജ് ദിനപത്രത്തില്‍ ഇന്ത്യ ലൈവ് എന്ന പേരില്‍ പ്രത്യേക പേജ് എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കും. ഇത് സംബന്ധിച്ച് അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും സിറാജ് ദിനപത്രവും തമ്മില്‍ ധാരണയായി.

യു എ ഇ യിലെ നിയമങ്ങള്‍, ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍,നയതന്ത്ര കാര്യാലയങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇന്ത്യാ ലൈവ് വഴി പ്രസിദ്ധീകരിക്കുക. യു എ ഇ യില്‍ നടപ്പിലാക്കുന്ന നിയമങ്ങളുടെ അജ്ഞാതയാണ് പലരും നിയമങ്ങള്‍ തെറ്റിക്കുവാന്‍ കാരണമെന്ന് ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി ചൂണ്ടിക്കാട്ടി.

യു എ ഇ യിലുള്ള ഭൂരിപക്ഷം മലയാളികള്‍ക്ക് സിറാജില്‍ ആരംഭിക്കുന്ന പുതിയ പതിപ്പ് ഏറെ ഉപകാരപ്രദമാകുമെന്നും നിയമങ്ങള്‍ വേഗത്തില്‍ മനസിലാക്കുവാന്‍ ഉപകരിക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി വ്യക്തമാക്കി. സ്ഥാനപതി കാര്യാലയത്തിന് സിറാജ് നല്‍കിയ പിന്തുണയില്‍
നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയില്‍ സ്ഥാനപതി നവദീപ് സിങ് സൂരി, സ്ഥാനപതി കാര്യാലയം ഫസ്റ്റ് സെക്രട്ടറി കപില്‍ രാജ്, സിറാജ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ എം അബ്ബാസ്, അബുദാബി ബ്യൂറോ ചീഫ് റാഷിദ് പൂമാടം, സിറാജ് ഡയറക്ടര്‍ ഹമീദ് ഈശ്വരമഗലം എന്നിവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest