Connect with us

Kerala

സ്ത്രീകള്‍ക്ക് തങ്ങളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെ കുറിച്ച് വേണ്ടത്ര ബോധ്യമില്ല: ജോസഫൈന്‍

Published

|

Last Updated

ആലപ്പുഴ: സ്ത്രീകളുടെ സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്ക് തന്നെ വേണ്ടത്ര ബോധ്യമില്ലെന്ന് വനിത കമീഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി. ജോസഫൈന്‍ പറഞ്ഞു. ആലപ്പുഴയില്‍ നടന്ന വനിത മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറും നിയമസംവിധാനങ്ങളും സ്വീകരിച്ച നിലപാടുകള്‍ സംബന്ധിച്ച് വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് പോലും അറിവില്ലെന്നും അവര്‍ വ്യക്തമാക്കി.

മുത്തലാഖ് ചൊല്ലപ്പെട്ട ഒരുയുവതി നല്‍കിയ പരാതി പരിഗണിച്ചാണ് വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍കൂടിയായ ജോസഫൈന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

---- facebook comment plugin here -----

Latest