Connect with us

Gulf

അബുദാബി പോലീസ് വികസന മുന്നേറ്റം വിഭാവനം ചെയ്തു പ്രദര്‍ശനം

Published

|

Last Updated

അബുദാബി: 1957ല്‍ രൂപവത്കൃതമായ അബുദാബി പോലീസ് 2057 വരെയുള്ള വികസന മുന്നേറ്റം വിഭാവനം ചെയ്തു പ്രദര്‍ശനം നടത്തി. അബുദാബി ആംഡ് ഫോസ് ക്ലബ്ബില്‍ ക്ഷണിക്കപ്പെട്ട സദസ്സില്‍ വെച്ചാണ് ഭാവി പരിപാടികള്‍ അവതരിപ്പിച്ചത്. നിര്‍മിത ബുദ്ധിയെയും മറ്റു സാങ്കേതിക വിദ്യകളെയും ആശ്രയിച്ചുള്ള നവീകരണങ്ങള്‍ വ്യാപകമായി നടത്തുമെന്ന് പോലീസ് അറിയിച്ചു. ഉപ മേധാവി മേജര്‍ ജനറല്‍ മക്തൂം അല്‍ ശരീഫി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.അപകട സ്ഥലങ്ങളില്‍ നിമിഷങ്ങള്‍ക്കകം എത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ വര്‍ധിപ്പിക്കും, വാഹന പാര്‍ക്കിങ്ങുകള്‍ക്കു വിര്‍ച്യുല്‍ റിയാലിറ്റി സങ്കല്‍പ്പങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി പോലീസിന്റെ ഭാവി പദ്ധതികള്‍ വിശദമാക്കുന്ന 45 സെക്കന്റ് വീഡിയോ ക്ലിപ്പ് പോലീസ് പുറത്തിറക്കി. യു.എ.ഇ പോലീസ് സേനയുടെ ട്രാഫിക് നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടി നടപ്പിലാക്കുന്ന റോബോട്ടിക് ക്യാമറകള്‍, ഷോട്ട്‌സ്‌പോട്ടറുകള്‍, ടാബ്ലറ്റുകള്‍, ഡ്രോണുകള്‍ എന്നിവയുടെ പ്രദര്‍ശനം ഒരുക്കിയിരുന്നു. 2013-നും 2015-നുമിടയില്‍ അബുദാബിയില്‍ ട്രാഫിക് അപകട മരണനിരക്ക് 15 ശതമാനവും ഗുരുതരമായ പരിക്കേറ്റവരുടെ എണ്ണം 19 ശതമാനവും അപകടനിരക്ക് 13 ശതമാനവും കുറഞ്ഞതായി പോലീസ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

 

Latest