Connect with us

Gulf

ദുബൈ വാട്ടര്‍ കനാല്‍ പാലത്തിനെ സഹിഷ്ണുതാ പാലമായി നാമകരണം ചെയ്തു

Published

|

Last Updated

ദുബൈ: യു എ ഇ രാജ്യവും സഹിഷ്ണുതയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. അന്താരാഷ്ട്ര സഹിഷ്ണുതാദിനത്തിനോടനുബന്ധിച്ചു ശൈഖ് മുഹമ്മദ് ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടില്‍ പങ്കു വെച്ചതാണിക്കാര്യം.

ദുബൈ വാട്ടര്‍ കനാലിന് കുറുകെയുള്ള പാലത്തിന് സഹിഷ്ണുതാ പാലമെന്ന് നാമകരണം ചെയ്ത ശേഷം ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. പാലങ്ങള്‍ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ്. ഹൃദയങ്ങളും സംസ്‌കാരവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും പാലങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ട്. സുസ്ഥിരമായ ഭാവിയുടെ പുരോഗതിക്ക് സഹിഷ്ണുതയോടെ വര്‍ത്തിക്കുന്ന ജനത രാജ്യത്തിനാവശ്യമാണെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സഹിഷ്ണുത ദിനം ആചരിക്കുന്ന ഘട്ടത്തില്‍ യു എ ഇ ജനത സഹിഷ്ണുത കാര്യത്തില്‍ ലോകത്തൊന്നാമതും കൂടുതല്‍ സന്തോഷവാന്മാരുമാണെന്ന് ശൈഖ് മുഹമ്മദ് പങ്ക് വെച്ചു.

യു എ ഇയിലെ മനോഹരമായ നട പാലങ്ങളില്‍ ഒന്നായ ദുബൈ വാട്ടര്‍ കനാല്‍ ബ്രിഡ്ജിനെ ടോളറന്‍സ് ബ്രിഡ്ജായി ഉയര്‍ത്തിയതിയതും ഉന്നത സംസ്‌കാരത്തിന്റെയും സന്തോഷകരമായ ജീവിതം നയിക്കുന്ന ജനതയുടെ പ്രതീകമായി പ്രസ്തുത പാലങ്ങള്‍ മാറുന്നതും യു എ ഇയുടെ സവിശേഷതയാണെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പങ്ക് വെച്ചു.

 

Latest