Connect with us

National

രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍നിന്നും കരകയറുന്നു: അരുണ്‍ ജെയിറ്റ്‌ലി

Published

|

Last Updated

സിംഗപ്പൂര്‍: സാമ്പത്തിക രംഗത്തെ പുത്തന്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി താല്‍ക്കാലികമായി നേരിട്ട സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സിംഗപ്പൂരില്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ 16-ാം ഏഷ്യാ- പസഫിക് വാര്‍ഷിക കോണ്‍ഫറന്‍സില്‍ “ഇന്ത്യ: സ്ട്രക്ചറല്‍ റിഫോംസ് ആന്‍ഡ് ഗ്രോത് പാത് എഹെഡ്” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നടപ്പാക്കിയ വിവിധ സാമ്പത്തിക പരിഷ്‌കാരങ്ങളെ ജയ്റ്റ്‌ലി വിശദീകരിച്ചു.ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിനാല്‍ താല്‍ക്കാലികമായി ചില വ്യതിയാനങ്ങള്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായെന്നും അദ്ദേഹം സമ്മതിച്ചു.

അത്തരത്തിലുള്ളൊരു താഴ്ച്ച അവസാനിച്ചു. ഇപ്പോള്‍ അതു സാമ്പത്തിക രംഗം ഉയര്‍ന്നുവരുന്നു. ആഗോളതലത്തിലും സമ്പദ്‌വ്യവസ്ഥ മുകളിലേക്കു കയറുകയാണ്, ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
നോട്ട് നിരോധനവും ജിഎസ്ടിയും മൂലം സമ്പദ്‌വ്യവസ്ഥ താഴോട്ടു പോകുകയായിരുന്നു. ഓഗസ്റ്റ് മാസത്തെ ജിഡിപി നാലു വര്‍ഷത്തെ ഏറ്റവും കുറവായ 5.7 ശതമാനമാണു രേഖപ്പെടുത്തിയത്. കുറഞ്ഞത് അടുത്ത 10 വര്‍ഷത്തേക്കോ അതില്‍ക്കൂടുതലോ ഉയര്‍ന്ന വളര്‍ച്ചാ നിരക്കുണ്ടെങ്കിലേ സാമ്പത്തിക രംഗത്തിന്റെ വികസനവുമായി ഇന്ത്യയ്ക്കു മുന്നോട്ടു പോകാനാകൂയെന്നും ജയ്റ്റ്‌ലി പറഞ്ഞു.