Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; രണ്ടു പേര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 6.5 കിലോഗ്രാം സ്വര്‍ണം വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. രണ്ടു പേരില്‍നിന്നായാണ് സ്വര്‍ണക്കടത്ത് പിടികൂടിയതെന്നു ഡിആര്‍ഐ അറിയിച്ചു.

കോഴിക്കോട് മുക്കം സ്വദേശി ശിഹാബുദ്ദീന്‍, മടവൂര്‍ സ്വദേശി സജിന്‍ എന്നിവരെ ഡിആര്‍ഐ അറസ്റ്റ് ചെയതത്. സജിന്‍ അബുദാബിയില്‍ നിന്നും ശിഹാബ് ഷാര്‍ജയില്‍ നിന്നുമാണ് കരിപ്പൂരിലെത്തിയത്.

ഇവരില്‍ നിന്നും പിടികൂടിയ സ്വര്‍ണത്തിനു അന്താരാഷ്ട്ര വിപണിയില്‍ രണ്ടു കോടി രൂപയ്ക്കടുത്ത് വിലമതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest