ഐഎസ്എല്‍ നാലാം സീസണ്‍; ബ്ലാസ്‌റ്റേഴ്‌സിനെ സന്ദേശ് ജിങ്കാന്‍ നയിക്കും

Posted on: November 16, 2017 6:17 pm | Last updated: November 16, 2017 at 6:17 pm
SHARE

കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണില്‍ സന്ദേശ് ജിങ്കാന്‍ കേരള ബ്ലാസ്‌റ്റേ്‌ഴ്‌സിന്റെ നായകനാകും. ഐ.എസ്.എല്ലിന്റെ ഉദ്ഘാടന മല്‍സരത്തില്‍ വെള്ളിയാഴ്ച എ.ടി.കെയെ കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടും. ഇതിന് മുന്നോടിയായാണ് നായകനെ ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

ബ്ലാസറ്റേഴ്‌സിന്റെ പ്രതിരോധനിരയുലെ മിന്നും താരമാണ് ജിങ്കാന്‍. നാല്‍പ്പത് മല്‍സരങ്ങള്‍ ജിങ്കാന്‍ ടീമിനായി കളിച്ചിട്ടുണ്ട്. കേരളത്തിനായി ഏറ്റവും അധികം തവണ ഐ.എസ്.എല്ലില്‍ കളിച്ചിട്ടുള്ള താരവും ജിങ്കനാണ്.