Connect with us

International

നിറതോക്കുമായി പൈലറ്റ് വിമാനത്തിലേക്ക്; ടേക്ക് ഓഫിന് തൊടുമുമ്പ് പിടിയില്‍

Published

|

Last Updated

സെന്റ് ലൂയിസ്: അമേരിക്കയില്‍ നിറതോക്കുമായി വിമാനം പറത്താനെത്തിയ പൈലറ്റ് അറസ്റ്റിലായി. സെന്റ് ലൂയിസിലെ ലാംബര്‍ട്ട് വിമാനത്താവളത്തില്‍വെച്ച് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പൈലറ്റാണ് പിടിയിലായത്. കൈബേഗില്‍ നിറതോക്കുമായി ഇയാള്‍ വിമാനം പറത്താന്‍ എത്തുകയായിരുന്നു.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പൈലറ്റിന്റെ കൈയില്‍ നിന്ന് തോക്ക് പിടികൂടിയത്. 9എംഎം പിസ്റ്റളാണ് ഇയാള്‍ കൈവശം വെച്ചത്. ഇതില്‍ ഏഴ് ഉണ്ടകള്‍ ലോഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Latest