Connect with us

Idukki

ഇടുക്കിയിലെ പത്ത് പഞ്ചായത്തുകളില്‍ 21ന് ഹര്‍ത്താല്‍

Published

|

Last Updated

ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഈ മാസം 21ന് ഹര്ത്താല്‍ നടത്തും. മൂന്നാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹര്ത്താല്‍. പള്ളിവാസല്‍, ദേവികുളം, ശാന്തമ്പാറ, ചിന്നക്കനാല്‍, മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങി പത്ത് പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനമുള്ളത്.

കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest