വി കെ ശശികലയുമായി ബന്ധപ്പെട്ട റെയ്ഡ് കൊച്ചിയിലും; 15 കോടിയുടെ ആഢംബര കാറുകൾ പിടികൂടി

Posted on: November 16, 2017 3:23 pm | Last updated: November 16, 2017 at 3:23 pm
SHARE

കൊച്ചി: അണ്ണാഡിഎംകെ നേതാവ് വി.കെ. ശശികലയുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ആദായനികുതി റെയ്ഡ് കൊച്ചിയിലും. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനുമായി അടുപ്പമുള്ള സൂകേശ് ചന്ദ്രശേഖറിന്റെയും അദ്ദേഹത്തിന്റെ സുഹൃത്തുകളുടെയും ഫ്‌ളാറ്റുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ 15 കോടി രൂപ വിലമതിക്കുന്ന് ആറ് ആഡംബര കാറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ദിനകരനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പണമെത്തിക്കാനെന്ന പേരില്‍ ഡല്‍ഹിയില്‍ എത്തിയ സൂകേശിനെ മുമ്പ് അറസ്റ്റു ചെയതിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശശികലയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിവരികയാണ്. ഇതിന്റെ ഭാഗമാണ് കൊച്ചിയിലെ റെയ്ഡും.

LEAVE A REPLY

Please enter your comment!
Please enter your name here