Connect with us

Kerala

മന്ത്രിസഭാ യോഗ ബഹിഷ്‌കരണം: സിപിഐ നടപടി അസാധാരണമെന്ന് പിബി

Published

|

Last Updated

ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം അവയെല്ബില്‍ പോളിറ്റ് ബ്യൂറോ. സിപിഐയുടേത് അസാധാരണ നടപടിയെന്ന് അവയ്‌ലബിള്‍ പി ബി വിലയിരുത്തി.

സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്നും മന്ത്രിമാരുടെ നടപടി സര്‍ക്കാറിന് അവമതിപ്പുണ്ടാക്കിയെന്നും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
വ്യക്തമാക്കി. സിപിഎമ്മിന്റെ നിലപാട് അറിയിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചുമതലപ്പെടുത്തി.

വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യമായ വേദി ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന നടപടിയാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയത്. സിപിഐയുടെ നടപടി അസാധാരണമാണെന്നും ഗൗരവമേറിയതാണെന്നും പിണറായി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. അസാധാരണമായ സാഹചര്യമാണ് അസാധാരണ നടപടിക്ക് നിര്‍ബന്ധിതമാക്കിയതെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലൂടെ കാനം വിശദീകരിച്ചു.