മൊബൈല്‍ – ആധാര്‍ ലിങ്കിംഗിന് ഇനി പരക്കം പായണ്ട; നിങ്ങള്‍ക്ക് തന്നെ ചെയ്യാം

Posted on: November 16, 2017 2:35 pm | Last updated: November 16, 2017 at 2:35 pm
SHARE

ന്യൂഡല്‍ഹി: ഇനി മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സേവന ദാതാക്കളെ തേടി പരക്കംപായണ്ട. വീട്ടില്‍വെച്ച് തന്നെ ആധാര്‍ ലിങ്കിംഗ് സാധ്യമാക്കുന്ന സംവിധാനം ഡിസംബര്‍ ഒന്നിന് നിലവില്‍ വരും. പദ്ധതിക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അംഗീകാരം നല്‍കി.

ഒറ്റത്തവണ പാസ് വേഡ് , മൊബൈല്‍ ആപ്പ്, ഐ വി ആര്‍ എസ് എന്നിവ വഴി ആധാര്‍ നമ്പര്‍ മൊബൈലുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയാണ് ആരംഭിക്കുന്നത്. അതേസമയം നിലവില്‍ ആധാറില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ മാത്രമേ ഈ വിധത്തില്‍ ബന്ധപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഭൂരിഭാഗം പേരും തങ്ങളുടെ മുഖ്യനമ്പര്‍ തന്നെയാകും ആധാറിന് നല്‍കിയിട്ടുണ്ടാകുക എന്നതിനാല്‍ ചുരുക്കം പേര്‍ക്ക് മാത്രമേ ഈ സംവിധാനം ഉപയോഗപ്രദമാകാതിരിക്കുകയുള്ളൂ.