ഈഡന്‍ ഗാഡനില്‍ മഴമാറി; ലങ്കക്ക് ടോസ്, ഇന്ത്യക്ക് ബാറ്റിംഗ്

Posted on: November 16, 2017 1:18 pm | Last updated: November 16, 2017 at 2:07 pm

കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. ശക്തമായ മഴയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യ സെഷന്‍ പൂര്‍ണമായി നഷ്ടമായിരുന്നു. പുല്ല് നിറഞ്ഞ ഈഡന്‍ ഗാര്‍ഡനിലെ പിച്ചില്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പേസര്‍മാര്‍. അശ്വിന്‍, ജഡേജ എന്നിവരാണ് സ്പിന്നര്‍മാര്‍.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കൊല്‍ക്കത്ത വേദിയാകുന്നത്. തുടര്‍ച്ചയായ ഒമ്പത് ടെസ്റ്റ് പരമ്പര വിജയമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് ജയം നേടാമെന്ന് ലങ്കയും കണക്കുകൂട്ടുന്നു.

ടീം ഇന്ത്യ: ധവാന്‍, രാഹുല്‍, പുജാര, കോഹ്‌ലി, രഹാനെ, അശ്വിന്‍, സാഹ, ജഡേജ, ഭുവനേശ്വര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി.
ശ്രീലങ്ക: കരുണരത്‌നെ, സമരവിക്രമ, തിരിമന്നെ, മാത്യൂസ്, ചണ്ടിമല്‍, ഡിക്‌വെല്ല, സനക, ദില്‍റുവാന്‍, ഹെറാത്ത്, ലക്മല്‍, ഗാമഗെ.