Connect with us

National

'പത്മാവതി'ക്കെതിരായ ജനവികാരം മനസ്സിലാക്കണമെന്ന് കേന്ദ്രത്തോട് യുപി സര്‍ക്കാര്‍

Published

|

Last Updated

ലക്‌നോ: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം “പത്മാവതി”യുടെ റിലീസ് അനുവദിക്കുന്നതിന് മുമ്പ് ജനവികാരം മനസ്സിലാക്കണമെന്നാവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കത്തയച്ചു. സിനിമ ചരിത്രത്തെ വളച്ചൊടിച്ചെന്ന് വിമര്‍ശിച്ചാണ് കേന്ദ്ര വാര്‍ത്താവിതരണ സെക്രട്ടറിക്ക് ഉത്തര്‍പ്രദേശ് ആഭ്യന്തര മന്ത്രാലയം കത്തു നല്‍കിയത്.

പത്മാവതിക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നതെന്നും കോലം കത്തിക്കല്‍, മുദ്രാവാക്യം വിളിച്ചുള്ള റാലി, പോസ്റ്ററുകള്‍ നശിപ്പിക്കല്‍ തുടങ്ങിയവ നടക്കുന്നതായും കത്തില്‍ പറയുന്നു.
ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തീയേറ്ററുകളുടെയും മള്‍ട്ടിപ്ലക്‌സുകളുടെയും ഉടമകള്‍ക്ക് ഭീഷണിയുമുണ്ട്. ഈ മാസം അവസാനവും ഡിസംബര്‍ ആദ്യവുമായി നടക്കാനിരിക്കുന്ന യുപി നഗരസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്താല്‍ കൂടുതല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും കത്ത് മുന്നറിയിപ്പ് നല്‍കുന്നു.

ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ഡിസംബര്‍ ഒന്നിനാണ് സിനിമ റിലീസ് ചെയ്യുന്നത്.