ചൈന ഓപണ്‍: സൈന, പ്രണോയ് പുറത്ത്

Posted on: November 16, 2017 11:38 am | Last updated: November 16, 2017 at 11:38 am
SHARE

ഷാങ്ഹായി: ചൈന ഓപണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും എച്ച് എസ് പ്രണോയ്‌യും പുറത്ത്. വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ജപ്പാന്റെ അകാനെ യെമഗുചിയാണ് സൈനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-18, 21-11.

പുരുഷ സിംഗിള്‍സില്‍ മലയാളി താരമായ പ്രണോയ് ചൈനയുടെ ചുക് യു ലീയോടാണ് തോല്‍വി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ലോക 11ാം റാങ്കുകാരനായ പ്രണോയ്‌യുടെ പരാജയം. സ്‌കോര്‍: 21-19, 21-17.

നേരത്തെ, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരഭ് വര്‍മയും വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യവും തോറ്റ് പുറത്തായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here