Connect with us

Kerala

പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ ലത അന്തരിച്ചു

Published

|

Last Updated

തൃശൂര്‍: പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ ലത (51) അന്തരിച്ചു. തൃശൂര്‍ ഒല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം. ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായിരുന്നു.

ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ ലിങ്കിംഗ് ഓഫ് റിവേഴ്‌സ്, ഡൈയിംഗ് റിവേഴ്‌സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളിലൊരാളാണ്.

പാത്രക്കടവ്, അതിരപ്പിള്ളി ഉള്‍പ്പെടെ വിവിധ നദികളുടെ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ഒല്ലൂര്‍ എടക്കുന്നി വാരിയം കാര്‍ത്തികയില്‍ എസ് ഉണ്ണികൃഷ്ണനാണ് ഭര്‍ത്താവ്.

Latest