Connect with us

Kerala

സിപിഐ മന്ത്രിമാര്‍ സ്ഥാനമൊഴിയണമെന്ന് ചെന്നിത്തല

Published

|

Last Updated

തൃശൂര്‍: മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ട സിപിഐ മന്ത്രിമാര്‍ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനി അവര്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമാണ്. ഒരു മന്ത്രിയുടെ രാജിക്കായി നാല് മന്ത്രിമാര്‍ സമരം ചെയ്തു. ഇത് അസാധാരണ സംഭവമാണ്. സംസ്ഥാന ഭരണത്തില്‍ മുന്‍പെങ്ങുമില്ലാത്ത അനിശ്ചിതാവസ്ഥയാണുള്ളത്. ഉപാധികളോടെയാണ് തോമസ് ചാണ്ടിയുടെ രാജിയെന്നത് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നിരുന്നു.